Connect with us

Gulf

കുവൈത്ത് എയർപോർട്ടിൽ എത്താവുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് എയർപോർട്ടിലേക്ക് വരാൻ കഴിയുന്ന യാത്രക്കാരുടെ ശേഷി 5,000മാക്കി ഉയർത്തിയെന്ന് സിവിൽ ഏവിയേഷൻ. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ എൻജി. യൂസഫ് അൽ ഫൗസാൻ പറഞ്ഞു.

പ്രതിദിനം പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനങ്ങളുടെ എണ്ണം 67 എണ്ണമാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് 1 മുതൽ മന്ത്രിസഭയുടെ സമീപകാല തീരുമാനങ്ങൾക്കനുസൃതമായി താമസക്കാരെയും പൗരന്മാരെയും സ്വീകരിക്കാൻ സിവിൽ ഏവിയേഷൻ സന്നദ്ധമാണ്. രണ്ട് ഡോസ് കുവൈത്ത് അംഗീകൃത വാക്‌സിൻ എടുത്തിരിക്കുക എന്നത് മാത്രമായിരിക്കും പ്രവേശനത്തിനുള്ള മാനദണ്ഡമെന്നും ഇതിൽ പ്രൊഫഷണലുകൾ അല്ലാത്തവർ എന്ന വിവേചനം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അധികൃതർ വരും ദിവസങ്ങളിൽ പുറത്ത്‌ വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest