International
ഗിന്നസ് ബുക്കില്‍ ഇടംനേടിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ കുതിര വിടപറഞ്ഞു

ന്യൂയോര്‍ക്ക് സിറ്റി | ലോകത്തിലെ ഏറ്റവും നീളം കൂടിയ കുതിര ബിഗ് ജെയ്ക്ക് വിടപറഞ്ഞു. 20ാം വയസ്സില്‍ അമേരിക്കയിലെ വിസ്‌കോണ്‍സിനിലായിരുന്നു അന്ത്യം. 2010 ലാണ് ജെയ്ക്ക് ലോകത്തെ ഏറ്റവും ഉയരം കൂടിയ കുതിരയായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.
ആറടി പത്തിഞ്ചായിരുന്നു ബിഗ് ജെയ്ക്കിന്റെ ഉയരം. ഏകദേശം 2.1 മീറ്റര്‍. 2,500പൗണ്ട്(1,136 കി.ഗ്രാം) ഭാരവുമുണ്ടായിരുന്നു. യു.എസിലെ നെബ്രാസ്‌ക്കയില്‍ ജെയ്ക്ക് ജനിക്കുമ്പോള്‍ 109 കിലോഗ്രാം ആയിരുന്നു ഭാരം. ജനനസമയത്ത് സാധാരണ ബെല്‍ജിയന്‍ കുതിരകള്‍ക്കുണ്ടാകാറുള്ളതിനേക്കാള്‍ 45 കി.ഗ്രാം ഭാരം ജെയ്ക്കിന് കൂടുതലായിരുന്നു.
അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ ഗ്രാമമായ പോയ്‌നെറ്റ് സ്വദേശി ജെറി ഗില്‍ബര്‍ട്ടാണ് ബിഗ് ജെയ്ക്കിന്റെ ഉടമസ്ഥന്‍. ഗില്‍ബര്‍ട്ടിന്റെ സ്‌മോക്കി ഹോളോ ഫാമിലായിരുന്നു കുതിര ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. ജെയ്ക്കിന്റെ വിയോഗത്തില്‍ ഗില്‍ബര്‍ട്ടും ഭാര്യയും അതീവ വിഷമത്തിലാണ്.