Ongoing News
ഷവോമി എം ഐ 11 അള്‍ട്ര സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി | ചൈനീസ് കമ്പനിയായ ഷവോമിയുടെ എംഐ 11 അള്‍ട്ര സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആദ്യ വില്‍പ്പന ഇന്ത്യന്‍ എംഐ.കോം വെബ്‌സൈറ്റില്‍ നടന്നു. ഇതൊരു സൂപ്പര്‍ഫാന്‍ ലിമിറ്റഡ് ക്വാണ്ടിറ്റി സെയില്‍ ആയിരിക്കുമെന്നാണ് ഷവോമി അഭിപ്രായപ്പെടുന്നത്. സ്റ്റോക്ക് പൂര്‍ണ്ണമായും വിറ്റഴിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കമ്പനി. എംഐ 11 അള്‍ട്രയുടെ വില 74,999 രൂപയാണ്. കറുപ്പ്, വെള്ള നിറങ്ങളിലാണ് എംഐ 11 അള്‍ട്ര ലഭിക്കുന്നത്.
ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ എംഐ യുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എംഐ 11 അള്‍ട്രാ പ്രവര്‍ത്തിക്കുന്നത്. ക്വാഡ്കര്‍വ്ഡ് 6.81 ഇഞ്ച് 2 കെ ഡബ്ല്യുക്യുഎച്ച്ഡി+ (3,200 X1,440 പിക്‌സലുകള്‍) ഇ4 അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, 551 പിപി പിക്‌സല്‍ ഡെന്‍സിറ്റി, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷന്‍, ഡിസ്‌പ്ലേയ്ക്ക് എച്ച്ഡിആര്‍ 10 +, ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ട്, 1.1 ഇഞ്ച് (126 X 294 പിക്‌സല്‍) അമോലെഡ് സെക്കന്‍ഡറി ടച്ച് ഡിസ്‌പ്ലേ എന്നിവയാണ് എം ഐ അള്‍ട്രാ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍.
കാമറ സവിശേഷതകള്‍:
പുറകിലത്തെ കാമറ ക്ലസ്റ്ററില്‍ 50 മെഗാപിക്‌സല്‍ സാംസങ് ജിഎന്‍ 2 പ്രൈമറി വൈഡ് ആംഗിള്‍ സെന്‍സര്‍ (എഫ് / 1.95 ലെന്‍സ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, രണ്ട് 48 മെഗാപിക്‌സല്‍ സോണി ഐ എം X586 അള്‍ട്രാവൈഡ് ആഗിള്‍, ടെലി മാക്രോ കാമറ സെന്‍സറുകള്‍, അള്‍ട്രാവൈഡ് ആഗിള്‍ കാമറയില്‍ എഫ് / 2.2 ലെന്‍സ്, 128 ഡിഗ്രി ഫീല്‍ഡ് വ്യൂ, ടെലി മാക്രോ ലെന്‍സ് 5 X ഒപ്റ്റിക്കല്‍, 120X ഡിജിറ്റല്‍ സൂം, എഫ് / 2.2 ലെന്‍സുള്ള 20 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ എന്നിവയെല്ലാം എംഐ 11 അള്‍ട്രയുടെ കാമറ സവിശേഷതകളാണ്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ് ഒ സി പ്രോസസറാണ് എംഐ 11 അള്‍ട്രയ്ക്ക് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. ഇത് അഡ്രിനോ 660 ജിപിയു, 12 ജിബി എല്‍പിഡിഡിആര്‍ 5 റാം, 512 ജിബി യുഎഫ്എസ് 3.1 വരെ സ്റ്റോറേജ് എന്നിവയുമായി പ്രവര്‍ത്തിക്കുന്നു. 67 ഡബ്ല്യു വയര്‍, വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ്, 10 ഡബ്ല്യു റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് എംഐ 11 അള്‍ട്രയ്ക്ക് നല്‍കിയിരിക്കുന്നത്.