International
ഹെയ്തി പ്രസിഡന്റ് മോസെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പോര്‍ട്ട് ഒ പ്രിന്‍സ് | ഹെയ്തി പ്രസിഡന്റ് ജൊവനെല്‍ മോസെയെ വെടിവെച്ച് കൊലപ്പെടുത്തി. മോസെയുടെ സ്വകാര്യ വസതിക്ക് നേരെ ഇന്നലെ രാത്രി അജ്ഞാതര്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മോസെയുടെ ഭാര്യ മാര്‍ട്ടിന്‍ മോസെക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്
രാഷ്ട്രത്തെ സംരക്ഷിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.2017-ല്‍ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ കടുത്ത പ്രതിഷേധങ്ങളാണ് മൊസെക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുളളത്. സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ മോസെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.ഫെബ്രുവരിയില്‍ മോസെക്ക് നേരെ വധശ്രമമുണ്ടായിരുന്നു.
---- facebook comment plugin here -----