Connect with us

Kerala

തൃത്താലയില്‍ മയക്ക്മരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

Published

|

Last Updated

പാലക്കാട്  | തൃത്താലയില്‍ പെണ്‍കുട്ടിയെ മയക്ക്മരുന്നിന് അടിമയാക്കി ലൈംഗികമായി പീഡീപ്പിച്ചതായി പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് അമ്മയുടെ പരാതിയില്‍ ആരോപിക്കുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവാവ് 2019 മുതല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പരായിതിയിലുണ്ട്.പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞ്ഞാണ് നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.

ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസികനില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടി. പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ചാലിശ്ശേരി പോലീസ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി എടുത്തു.

Latest