Connect with us

Saudi Arabia

ഹജ്ജ് 2021: ഹാജിമാരുടെ യാത്രക്കായി 1600 ബസ്സുകള്‍

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന ഹാജിമാരുടെ യാത്രക്കായി ആയിരത്തി അറുനൂറ് ബസ്സുകള്‍ സജ്ജമാക്കിയതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു .മക്കയിലെത്തുന്ന ഹാജിമാരെ ഹജ്ജ് ഏജന്‍സിയുടെ ചുമതലയുള്ള മുതവ്വിഫുകളാണ് സ്വീകരിച്ച് ഹാജിമാര്‍ രാപ്പാര്‍ക്കുന്ന മിനയിലെത്തിക്കുക . വിവിധ പാക്കേജുകളില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ ഹജ്ജ് മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു .മിനായില്‍ നിന്നും അറഫയിലേക്കുള്ള യാത്രയും തിരിച്ച് മിനയിലെത്തിക്കുന്ന ചുമതലയും മുതവ്വിഫുമാര്‍ക്കാണ്

ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷം മശാഇര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഗതാഗത മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു . മിനായിലും -അറഫയിലും ഈ വര്‍ഷം ബസ്സുകളിലായിരിക്കും യാത്ര ചെയ്യുക

---- facebook comment plugin here -----

Latest