National
കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ബുധനാഴ്ച; ജോതിരാദിത്യ സിന്ധ്യക്കും, വരുണ്‍ ഗാന്ധിക്കും സാധ്യത

ന്യൂഡല്‍ഹി | രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച നടക്കും. പുന:സംഘടനയില്‍ യുവാക്കള്‍ക്ക് ഏറെ പ്രാതിനിധ്യം കൈവരുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. .മന്ത്രിമാരുടെ ശരാശരി പ്രായം ഏറ്റവും കുറഞ്ഞ മന്ത്രിസഭയാകും പുനഃസംഘടിപ്പിക്കപ്പെടുന്നത്. കൂടുതല്‍ വനിതകള്‍ മന്ത്രിസ്ഥാനം നല്‍കുകയും ഭരണപരിചയമുള്ളവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട് .
പി എച്ച് ഡി, എം ബി എ, ബിരുദാനന്തര ബിരുദം എന്നിവയുള്ളവരും പ്രൊഫഷണലുകളും കേന്ദ്രമന്ത്രിസഭയിലെത്തും. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കുകയും സംസ്ഥാനത്തെ മേഖലകള്‍ക്കും പ്രാതിനിധ്യം നല്‍കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, എല്‍ ജെ പി നേതാവ് പശുപതി പരാസ്, നാരായണ്‍ റാണെ, വരുണ്‍ ഗാന്ധി തുടങ്ങിയവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍