Connect with us

First Gear

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | റോയല്‍ എന്‍ഫീല്‍ഡിന്റെ ന്യൂജനറേഷന്‍ പതിപ്പ് ക്ലാസിക് 350 മോഡല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അതിനു മുന്നോടിയായി നിലവിലെ പതിപ്പിന് വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. നിലവിലെ ക്ലാസിക്ക് 350 യ്ക്ക് 1,79,782 ലക്ഷം രൂപ മുതല്‍ 2,06,962 ലക്ഷം രൂപ വരെയായിരിക്കും പുതിയ എക്‌സ്‌ഷോറൂം വില.

ബൈക്കിന്റെ ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റെല്‍ത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക് എന്നീ മോഡലുകള്‍ക്ക് പരമാവധി 8,362 രൂപയാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത്. നിലവിലെ മോഡലില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിന്‍ 20.2 ബി എച്ച് പി കരുത്തില്‍ 27 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാനുള്ള ശേഷിയുള്ളതായിരിക്കും.

പുതിയ 349 സിസി, ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിംഗിള്‍ സിലിണ്ടര്‍ ഒ എച്ച് സി എഞ്ചിന്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, പുതിയ സ്വിച്ച് ഗിയര്‍, ഗ്രാബ് റെയിലുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്ലീക്കര്‍ റെട്രോസ്‌റ്റൈല്‍ ടൈലാമ്പ്,അലോയ് വീലുകള്‍, വയര്‍സ്‌പോക്ക് വീലുകള്‍, ക്രോംഡ്, ബ്ലാക്ക്ഔട്ട് എഞ്ചിന്‍, എക്‌സ്‌ഹോസ്റ്റ് എന്നിവ പുതിയ ക്ലാസിക്കിനെ വ്യത്യസ്തമാക്കും.

ഇതോടൊപ്പം പുതിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും റോയല്‍ എന്‍ഫീല്‍ഡ് ടിപ്പര്‍ നാവിഗേഷന്‍ സിസ്റ്റവും ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാറ്റ്, ഗ്ലോസി ഫിനിഷിങോടുകൂടിയ ചുവപ്പ് സീറ്റുകളുള്ള ബൈക്ക് വിപണിയിലെത്താനും സാധ്യതയുണ്ട്.

---- facebook comment plugin here -----

Latest