Connect with us

Kerala

സി പി എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ അന്തിമ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി സി പി എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്നും നാളെയും സെക്രട്ടേറിയറ്റും വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാന സമിതിയുമാണ് നടക്കുക. 14 ജില്ലകളുടെയും മണ്ഡലം തിരിച്ചുള്ള റിവ്യു പൂര്‍ത്തിയായതിന് പിന്നാലെയാണ് സംസ്ഥാന തല അവലോകനത്തിലേക്ക് പാര്‍ട്ടി കടക്കുന്നത്. തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ യോഗങ്ങളിലായി ചര്‍ച്ച ചെയ്യും.

അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി സുധാകരനെതിരായ ആക്ഷേപങ്ങളും കുണ്ടറ, അരുവിക്കര മണ്ഡലങ്ങളില്‍ ഉയര്‍ന്ന പരാതികളും സംസ്ഥാന സമിതി ചര്‍ച്ചചെയ്യും. വനിതാ കമ്മീഷന്‍ അധ്യക്ഷ തിരഞ്ഞെടുപ്പിലും സി പി എം തീരുമാനമെടുക്കും.

 

---- facebook comment plugin here -----

Latest