Connect with us

Gulf

ലോകത്തെ ചൂടേറിയ നഗരങ്ങളിലൊന്നായി കുവൈത്തിലെ അൽ ജഹ്‌റ

Published

|

Last Updated

കുവൈത്ത് സിറ്റി | വടക്കൻ കുവൈത്ത് നഗരമായ അൽ ജഹ്‌റയിലെ താപനില 53.5 ഡിഗ്രി സെൽഷ്യസിൽ എത്തി. ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളിലൊന്നായി മാറിയിരിക്കുകയാണ് നഗരം.

കഴിഞ്ഞ ശനിയാഴ്ച, സൗദി അറേബ്യയുടെ അതിർത്തിയിലുള്ള കുവൈത്ത് സിറ്റിയുടെ തെക്ക് നുവൈസീബ് ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. 53.2 ഡിഗ്രി സെൽഷ്യസ് ആണ് അവിടെ രേഖപ്പെടുത്തിയത്.

അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 2021ൽ കുവൈത്ത് ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ്. ജൂലൈ ഒന്നിന് ഇറാഖിലെ താപനില 51.6 ഡിഗ്രി സെൽഷ്യസിലെത്തി. ഇറാനിയൻ നഗരമായ ഒമിഡിയേയിൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.

കഴിഞ്ഞ മാസം, കുവൈത്തിന്റെ വടക്ക്, അബ്ദാലി, ജഹ്‌റ എന്നിവിടങ്ങളിലെ താപനില 50 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു.

Latest