Kerala
കോണ്‍ഗ്രസ് എം പിമാര്‍ക്ക് ലക്ഷദ്വീപിലേക്ക് യാത്രാനുമതിയില്ല

കൊച്ചി | ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടി കോണ്‍ഗ്രസ് എം പിമാര്‍ സമര്‍പ്പിച്ച അപേക്ഷ കലക്ടര്‍ നിഷേധിച്ചു. ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് ലക്ഷദ്വീപ് കലക്ടര്‍ തള്ളിയത്. എം പിമാരുടെ സന്ദര്‍ശനം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. നേരത്തെ കേരളത്തില്‍ നിന്നുള്ള ഇടത് എം പിമാരും ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി ചോദിച്ചിരുന്നു. ഇതും അധികൃതര്‍ അവഗണിക്കുകയായിരുന്നു.
---- facebook comment plugin here -----