Techno
വിന്‍ഡോസ് 11 എആര്‍എം ഇനി വണ്‍പ്ലസ് 6 ടിയിലും എം ഐ 8ലും പ്രവര്‍ത്തിക്കും

വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 11ന് വണ്‍പ്ലസ് 6 ടി, ഷവോമി എംഐ 8, ലൂമിയ 950 എക്സ് എല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റില്‍ നിന്ന് വരാനിരിക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഈ വര്‍ഷം അവസാനം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിന്‍ഡോസ് 11ന്റെ ഇന്‍സൈഡര്‍ ബില്‍ഡ്, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ എ ആര്‍ എം 64 വേര്‍ഷന്‍ എന്നിവ ഓണ്‍ലൈനില്‍ കാണാവുന്നതാണ്. വിന്‍ഡോസ് 11 ല്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് വണ്‍പ്ലസ് 6 ടി, എം ഐ8 എന്നിവ. സിപിയു, ബ്ലൂടൂത്ത്, ഭാഗികമായുള്ള ജിപിയു, ടച്ച്‌സ്‌ക്രീന്‍, യുഎസ്ബി പോര്‍ട്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് ഡവലപ്പര്‍മാര്‍ വിന്‍ഡോസ് 11 നെ എം ഐ 8 ലേക്ക് വിജയകരമായി പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ ഇന്‍സ്റ്റാളിലൂടെ ടച്ച്സ്‌ക്രീനും യുഎസ്ബി പോര്‍ട്ടും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന്റെ വീഡിയോ ചൈനീസ് വെബ്‌സൈറ്റായ ബിലിബിലിയില്‍ ആണ് പോസ്റ്റ് ചെയ്തിരുന്നത്. അതേസമയം, റെഡ്ഡിറ്റ് ഉപയോക്താവ് സ്പീഡ്ക്യാറ്റിലൂടെ റാസ്ബെറി പി ഐ 4 വിന്‍ഡോസ് 11 ല്‍ പ്രവര്‍ത്തിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ, ഗുസ്താവ് മോന്‍സ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മൈക്രോസോഫ്റ്റ് ലൂമിയ സ്മാര്‍ട്ട്ഫോണ്‍ വിന്‍ഡോസ് 11 ല്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ പങ്കിട്ടിരുന്നു. വണ്‍പ്ലസ് 6 ടി, എംഐ 8 എന്നിവ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ് ഒസിയും ലൂമിയ 950 എക്‌സ്എല്‍ സ്‌നാപ്ഡ്രാഗണ്‍ 810 എസ് ഒ സി യുമാണ് ഡിവൈസിന്റെ കരുത്ത്.