Connect with us

National

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ഉടന്‍

Published

|

Last Updated

ന്യൂഡല്‍ഹി | നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ ഡി എ സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന രണ്ട്, മൂന്ന് ദിവസത്തിനകമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മന്ത്രിസഭ പുനഃസംഘടന വരുന്നത്. യു പിയില്‍ നിന്ന് കൂടുതല്‍ പേര്‍ ക്യാബിനറ്റില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്‌.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് ബി ജെ പിക്ക് ഭരണം നേടാന്‍ സഹായിച്ച ജ്യോതിരാദിത്യ സിന്ധ്യ, ഉത്തര്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷി, അസമിയില്‍ ബി ജെ പിയെ അധികാരത്തിലെത്തിച്ച സര്‍ബാനന്ദ സോനാബാള്‍, ബിഹാറിലെ ബി ജെ പി നേതാവ് സുശീല്‍ മോദി, മഹാരാഷ്ട്രയില്‍ നിന്ന് നാരായണ്‍ റാണെ, ഗുജറാത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവരും ക്യാബിനറ്റിലെത്തിയേക്കും.

ബിഹാറിലെ എന്‍ ഡി എ ഘടകക്ഷിയായ നിതീഷ് കുമാറിന്റെ ജെ ഡി യു കേന്ദ്രമന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമോയെന്നും ഏവരും ഉറ്റുനോക്കുകയാണ്. വരുണ്‍ ഗാന്ധി, രാംശങ്കര്‍ കാതേരിയ, അനില്‍ ജെയിന്‍ എന്നിവരുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. യു പിയിലെ ഘടകക്ഷിയായ അപ്‌നാദളിന്റെ അനുപ്രിയ പട്ടേലിനെയും കേന്ദ്രമന്ത്രിസഭയിലെത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ നിന്ന് അജയ് ഭട്ട്, അനില്‍ ബലൂണി എന്നിവരില്‍ നിന്ന് ഒരാളെ പരിഗണിച്ചേക്കും.

കര്‍ണാടകയില്‍ നിന്ന് പ്രതാപ് സിന്‍ഹ മന്ത്രിസഭയിലെത്താനും സാധ്യതയുണ്ട്. ബംഗാളില്‍ നിന്ന് ജഗന്നാഥ് സര്‍ക്കാര്‍, ശാന്തനു താക്കൂര്‍ എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കും. നിലവിലെ മന്ത്രിസഭയില്‍ നിന്ന് ചിലരെ ഒഴിവാക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കരളത്തില്‍ നിന്ന് ആരെയും പുതുതായി പരിഗണിക്കുന്നില്ലെന്നാണ് വിവരം

Latest