Kerala
മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട | അടിന്തര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ അടിയന്തരമായി ഉയര്‍ത്തും. നാളെ രാവിലെ ആറിനു ശേഷം അഞ്ചു ദിവസത്തേക്ക് ഏതു സമയത്തും ബാരേജിന്റെ ഷട്ടറുകള്‍ 150 സെ.മി എന്ന തോതില്‍ ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. ബാരേജിലെ ജലനിരപ്പ് 29 മീറ്ററായി ക്രമീകരിക്കുന്നതിനായാണ് ഉയര്‍ത്തുന്നത്.
ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 100 സെ.മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
---- facebook comment plugin here -----