Kerala
ഗുരുവായൂരിലെ ആനകൾക്ക് സുഖചികിത്സ ആരംഭിച്ചു

തൃശൂർ | ഗുരുവായൂർ ദേവസ്വം പുന്നത്തൂർ കോട്ടയിലെ ആനകൾക്ക് ജൂലൈ 1 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന സുഖചികിത്സ ആരംഭിച്ചു. 45 ആനകൾക്ക് 30 ദിവസമാണ് സുഖചികിത്സ.
ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കുമായിട്ടാണ് എല്ലാ വർഷവും ജൂലൈ ഒന്നു മുതൽ സുഖചികിത്സ നടത്തുന്നത്. രാവിലെ പാപ്പാൻമാർ ആനകളെ മണിക്കൂറുകളോളം തേച്ചുരച്ച് കുളിപ്പിക്കുന്നതോടെയാണ് സുഖചികിത്സ തുടങ്ങുന്നത്.
സുഖചികിത്സയുടെ ഉദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ എം പി അനീഷ്മ തുടങ്ങിയവരും പങ്കെടുത്തു.
---- facebook comment plugin here -----