Kerala
പത്തനംതിട്ട പന്തളത്ത് വാഹനാപകടം; യുവതി മരിച്ചു

പന്തളം | എം സി റോഡില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. തിരുവനന്തപുരം പൊഴിയൂര്‍ കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണ്‍ (28) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എന്‍ എം മന്‍സിലില്‍ അന്‍സില്‍ (24) നെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എം സി റോഡില്‍ പന്തളത്തിനും ചെങ്ങന്നൂരിനും മധ്യേ കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. സുമിത്രയും അന്‍സിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ വച്ച് തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ ദേഹത്തുകൂടി ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടി കയറി ഇറങ്ങി. സുമിത്ര തത്ക്ഷണം മരിച്ചു. കാലൊടിഞ്ഞ അന്‍സിലിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.