Connect with us

Kerala

തിരുവനന്തപുരം അടിമലത്തുറയില്‍ നായയോട് ക്രൂരത; ചൂണ്ടയില്‍ കൊരുത്ത ശേഷം അടിച്ചുകൊന്നു

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തു നായയെ ചൂണ്ടയില്‍ കൊരുത്ത് വള്ളത്തില്‍ കെട്ടിയിട്ട ശേഷം അടിച്ചു കൊന്നു. സംഭവത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായയോടാണ് നാട്ടുകാരായ മൂന്നുപേര്‍ ക്രൂരത കാണിച്ചത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

യുവാവ് തടിക്കഷ്ണം ഉപയോഗിച്ച് തല്ലുകയും മറ്റൊരാള്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയുമായിരുന്നു. അടിച്ചുകൊന്ന ശേഷം നായയെ കടലില്‍ തള്ളി. എന്തിനാണ് നായയെ കൊല്ലുന്നതെന്ന് സമീപത്തുണ്ടായിരുന്നവര്‍ ചോദിക്കുന്നത് വീഡിയോയിലുണ്ട്.