National
ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടലിനിടെ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍ | ജമ്മുകശ്മീരിലെ കുല്‍ഗാമിലെ ചില്‍മ്മാറില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റ്മുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെ നിയന്ത്രണരേഖയിലെ ദാദല്‍, രജൗരി എന്നിവിടങ്ങളില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ചില്‍മ്മാറില്‍ ആക്രമണം നടന്നത്. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടോയെന്ന് അറിയാന്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.
അതേ സമയം ജമ്മു വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ലശ്കര്‍ ഭീകരരാണെന്ന അനുമാനത്തിലാണ് എന്‍ഐഎ. ഡ്രോണുകള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സ്ഥലം കണ്ടെത്തുന്ന രീതിയില്‍ പ്രോഗ്രാം ചെയ്‌തെന്നാണ് കണ്ടെത്തല്‍.
---- facebook comment plugin here -----