Connect with us

Kerala

സംസ്ഥാന പോലീസ് മേധാവി ആരെന്ന് ഇന്നറിയാം

Published

|

Last Updated

തിരുവനന്തപുരം |  ലോകനാഥ് ബെഹ്‌റ വിരമിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി ആരെന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടാകുക. യു പി എസ് സി അംഗീകരിച്ചു നല്‍കിയ സംസ്ഥാന പോലീസ് മേധാവി പട്ടികയില്‍ ഉള്‍പ്പെട്ട ഡി ജി പി സുദേഷ് കുമാര്‍, എ ഡി ജി പിമാരായ ബി സന്ധ്യ, അനില്‍കാന്ത് എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. ബി സന്ധ്യക്ക് അവസരം ലഭിച്ചാല്‍ സംസ്ഥാനത്തെ ആദ്യത്തെ വനിതാ പോലീസ് മേധാവികയാകും അവര്‍. നേരത്തെ സംസ്ഥാനം നല്‍കിയ ലിസ്റ്റില്‍ നിന്ന് ഡി ജി പി ടോമിന്‍ തച്ചങ്കരിയെ യു പി എസ് സി ഒഴിവാക്കുകയായിരുന്നു.

 

 

---- facebook comment plugin here -----