Connect with us

Kerala

വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണ്‍ കുമാറിനെ പന്തളത്തെത്തിച്ചു തെളിവെടുത്തു

Published

|

Last Updated

പന്തളം | വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് കിരണ്‍ കുമാറിനെ പന്തളത്തെത്തിച്ചു തെളിവെടുത്തു. ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പന്തളത്തെത്തിച്ചത്.

വൈകിട്ട് അഞ്ചു മണിയോടെയാണ് ഇയാളെ ഇവിടെയെത്തിച്ചത്. വിസ്മയയെ കൂട്ടി ഇയാള്‍ പോയിട്ടുള്ള പന്തളം വലിയകോയിക്കല്‍ തൂക്കുപാലത്തിലാണ് ആദ്യം കൊണ്ടുപോയത്. തുടര്‍ന്നു വിസ്മയ പഠിച്ചിരുന്ന മന്നം ആയുര്‍വ്വേദ കോളേജിലെത്തിച്ചു തെളിവെടുത്തു.

ആയുര്‍വ്വേദ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥി ആയിരുന്ന വിസ്മയ, ഇയാളുടെ ഉപദ്രവം സഹിക്കാതെ സ്വന്തം വീട്ടിലേക്കു മാറുകയും വിവാഹമോചന നടപടികളുമായി മുന്നോട്ടു പോയിരുന്നതുമാണ്. ഇതിനിടെ ഇയാള്‍ കോളേജിലെത്തി വിസ്മയയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയിരുന്നു. മുമ്പും പല തവണ ഇയാള്‍ ഇവിടെയെത്തി വിസ്മയയെ കണ്ടിരുന്നു. ഇക്കാര്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കാനാണ് കിരണിനെ പന്തളത്തെത്തിച്ചത്.

---- facebook comment plugin here -----

Latest