Connect with us

First Gear

സ്‌കോഡ കുഷാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | സ്‌കോഡ കുഷാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. വിഡബ്ല്യു ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രൊജക്ടില്‍ നിന്ന് എത്തുന്ന ആദ്യത്തെ മോഡലാണ് കുഷാക്ക്. തദ്ദേശീയമായ എംക്യുബി എഒ പ്ലാറ്റ്‌ഫോമിലാണ് ഇതിന്റെ നിര്‍മാണം. ഒരു ലിറ്ററിന്റെയും ഒന്നര ലിറ്ററിന്റെയും രണ്ട് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് കുഷാക്ക് വരുന്നത്. എക്‌സ്‌ഷോറും വില 10.49 ലക്ഷം മുതല്‍ 17.59 ലക്ഷം വരെ.

കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, നിസ്സാന്‍ കിക്ക്‌സ്, റെനോ ഡസ്റ്റര്‍, എംജി ഹെക്ടര്‍ എന്നിവയുമായാണ് മിഡ്‌സൈസ് എസ് യു വി വിഭാഗത്തില്‍ പെടുന്ന കുഷാക് മത്സരിക്കുന്നത്.

കുഷാക്ക് 1.0 ടിഎസ്‌ഐ എംടി പതിപ്പിന്റെ വില കിയ സെല്‍റ്റോസിന്റെയും ഹ്യുണ്ടായ് ക്രെറ്റയുടെയും (1.5 ലിറ്റര്‍) സമാന പതിപ്പുകളേക്കാള്‍ മുകളിലാണ്.

Latest