International
വാക്ക് തെറ്റിദ്ധരിച്ചു; 11 കാരനായ മുസ്ലിം വിദ്യാര്‍ഥിയെ അധ്യാപകന്‍ തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറി

ലണ്ടന്‍ | ക്ലാസ് റൂമില്‍ ടീച്ചറുടെ ചോദ്യത്തിന് മറുപടിയായി തനിക്ക് പണം കിട്ടിയാല്‍ ദാനം ചെയ്യുമെന്ന് പറഞ്ഞ 11 വയസ്സുള്ള മുസ്ലിം കുട്ടിയെ അധ്യാപകന്‍ തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറിയത് വിവാദമാകുന്നു. കുട്ടി ദാനം ചെയ്യുക എന്നതിന് ഇംഗ്ലീഷില്‍ Alms എന്ന് പറഞ്ഞത് ടീച്ചര്‍ Arms എന്ന് തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമായത്. കേട്ടപാതി കേള്‍ക്കാത്ത പാതി കുട്ടിയെ ടീച്ചര്‍ തീവ്രവാദ വിരുദ്ധ വിഭാഗത്ത് കൈമാറുകമായിരുന്നു. സംഭവത്തില്‍ സ്‌കൂളിനെതിരെ മാതാപിതാക്കള്‍ പരാതി നല്‍കി.
ക്ലാസെടുക്കുന്നതിനിടെ, നിങ്ങള്‍ക്ക് കുറേ പണം അന്തര സ്വത്തായി ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന് ടീച്ചര്‍ കുട്ടികളോടായി ചോദിച്ചപ്പോഴാണ് കുട്ടി എഴുന്നേറ്റ് നിന്ന് താന്‍ പാവങ്ങള്‍ക്കായി അത് ദാനം ചെയ്യുമെന്ന് പറഞ്ഞത്. ദാനം ചെയ്യും എന്നതിന് Alms (ദാനം) എന്ന പദമാണ് അവന്‍ ഉപയോഗിച്ചത്. ഇത് Arms (ആയുധം) എന്ന് ടീച്ചര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. സംഭവത്തില്‍ കഴമ്പില്ലെന്ന് മനസ്സിലാക്കിയ പോലീസ് കുട്ടിയെ വിട്ടയച്ചു.
അതേസമയം, തങ്ങളോട് ഒരു വാക്ക് പോലും പറയാതെയാണ് കുട്ടിയെ തീവ്രവാദ വിരുദ്ധ വിഭാഗത്തിന് കൈമാറിയതെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നു. അധ്യാപകന്‍ സംഭവിച്ച തെറ്റിന് രേഖാമൂലം മാപ്പ് പറയണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.