Connect with us

Saudi Arabia

സയ്യിദ് അബ്ദുല്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ ചെറിയ മകന്‍ ഉമ്മര്‍ ബാഫഖി തങ്ങള്‍ ജിദ്ദയില്‍ നിര്യാതനായി

Published

|

Last Updated

ജിദ്ദ  | ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുല്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ ചെറിയ മകന്‍ സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ (68 ) ജിദ്ദയില്‍ നിര്യാതനായി .

അസുഖബാധിതനായതിനാല്‍ ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രാത്രിയോടെ രോഗ നില ഗുരുതരമായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു . വര്‍ഷങ്ങളായി ജിദ്ദയില്‍ സ്വന്തമായി ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു

കുടുംബസമേതം ജിദ്ദയില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ സഹോദരനും, പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങല്‍ എന്നിവരുടെ അമ്മാവനുമാണ്

ഭാര്യ: സഊദി പൗരയായ റൗദ അലവിയാണ് .മക്കള്‍ : സരീജ് , ആഫ്രഹ് , അബ്രാര്‍ , അഷ്‌റാഫ്. ഖബറടക്കം ജിദ്ദയില്‍ നടക്കും

Latest