National
ബംഗാള്‍ ഗവര്‍ണര്‍ അഴിമതിക്കാരന്‍, ഹവാല കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍: മമത ബാനര്‍ജി

കൊല്‍ക്കത്ത | പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധാന്‍ഖറിനെതിരെ ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ധാന്‍ഖര്‍ അഴിമതിക്കാരനാണെന്നും ജെയ്ന്‍ ഹവാല കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുമാണെന്ന് മമത ആരോപിച്ചു.
ധാന്‍ഖറെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മൂന്ന് കത്തുകള്‍ അയച്ചിരുന്നു. ബംഗാളില്‍ തന്റെ സര്‍ക്കാരിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും ഗവര്‍ണര്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും മമത പറഞ്ഞു.
1996ലെ ജെയ്ന്‍ ഹവാല കേസില്‍ ധാന്‍ഖറുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതു പറയുമ്പോള്‍ ഞാന്‍ ഖേദിക്കുന്നു. എന്നാല്‍ അദ്ദേഹം ഒരു അഴിമതിക്കാരനാണ്. അത്തരമൊരു വ്യക്തിയെ ഗവര്‍ണറാകാന്‍ കേന്ദ്രം അനുവദിച്ചത് എന്തുകൊണ്ടെന്നും മമത ചോദിച്ചു.
അത് സമയം മമതയുടെ ആരോപണം തള്ളി ധാന്‍ഖറും രംഗത്തെത്തി. താന്‍ ഒരു കുറ്റപത്രത്തിലും ഉള്‍പ്പെട്ടിട്ടില്ല. ഒരു കോടതിയില്‍നിന്നും സ്‌റ്റേയുമെടുത്തിട്ടില്ല- ധാന്‍ഖര്‍ പ്രതികരിച്ചു