Connect with us

National

12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജൂലൈ അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കും: ഐസിഎംആര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 12 വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ജുലൈ അവസാനത്തോടെയോ ആല്ലെങ്കില്‍ ആഗസ്റ്റ് ആദ്യത്തോടെയോ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാനായേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍).

രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ കുത്തിവെക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെകൂടി സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആര്‍ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.

സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലായ് അവസാനത്തോടെയോ ആഗസ്റ്റോടെയോ ഈ വാക്സിന്‍ 12 – 18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കുത്തിവച്ച് തുടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി