Connect with us

National

അമ്പെയ്ത്ത് ലോകകപ്പ്: ഇന്ത്യന്‍ വനിതാ ടീമിന് സ്വര്‍ണം

Published

|

Last Updated

പാരിസ്  | അമ്പെയ്ത്ത് ലോകകപ്പില്‍ സ്വര്‍ണ്ണം ഇന്ത്യന്‍ വനിതാ ടീമിന് സ്വര്‍ണം. പാരിസില്‍ നടക്കുന്ന ലോകകപ്പ് സ്റ്റേജ് ത്രീയില്‍ റിക്കര്‍വ് വിഭാഗത്തിലാണ് ഇന്ത്യ സ്വര്‍ണം കൊയ്തത്. എതിരാളിയായ മെക്‌സികോയെ 5 – 1 നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കോമളിക ബാരി, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങുന്ന സംഘമാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തെ സ്വര്‍ണ്ണ മെഡലാണിത്, ആകെ നേടുന്ന ആറാമത്തെ സ്വര്‍ണവുമാണിത്. രണ്ട് മാസം മുമ്പ് ഗ്വാട്ടിമലയില്‍ നടന്ന മത്സരത്തില്‍ ഇതേ എതിരാളികളെ കീഴടക്കി ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. 2011-ല്‍ ഷാങ്ഹായ്, 2013-ല്‍ മെഡലിന്‍, 2013-ല്‍ വ്രോക്ലോ, 2014-ല്‍ വ്രോക്ലോ എന്നിവയാണ് ഇതിന് മുമ്പ് ഇന്ത്യ സ്വര്‍ണമെഡല്‍ നേടിയ ലോകകപ്പുകള്‍.

നേരത്തെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ അഭിഷേക് വര്‍മ്മ സ്വര്‍ണം നേടിയിരുന്നു.

Latest