Connect with us

Kerala

അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിന് ഉപയോഗിച്ച കാര്‍ കണ്ടെത്തി

Published

|

Last Updated

കണ്ണൂര്‍ | ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കാറ് കണ്ടെത്തി. പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പിലാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ്. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ദിവസങ്ങള്‍ക്ക് മുമ്പ് അഴീക്കല്‍ ഉരു നിര്‍മാണ ശാലക്ക് സമീപം ഒളിപ്പിച്ച നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നുവെങ്കിലും പോലീസും കസ്റ്റംസ് സംഘവും സ്ഥലത്ത് എത്തുന്നതിന് മുമ്പ് കാര്‍ അവിടെ നിന്നും മാറ്റുകയായിരുന്നു. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ അപകട സമയത്ത് ഈ കാര്‍ കരിപ്പൂരില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഇതോടെയാണ് അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും തിരിഞ്ഞത്.

---- facebook comment plugin here -----

Latest