Kerala
സ്വര്‍ണക്കടത്ത് സംഘങ്ങളെ കുറിച്ച് എം വി ജയരാജനെ അറിവുണ്ടായിരുന്നു: കെ സുരേന്ദ്രന്‍

കോഴിക്കോട് | സ്വര്‍ണക്കടത്ത് സംഘങ്ങളെകുറിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് അറിവുണ്ടായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കവര്‍ച്ചക്കാര്‍ക്ക് സിപിഎം ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിനറിയാമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കവര്‍ച്ചാ സംഘത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആള്‍, നിയമസഭാ സാമാജികനായിരുന്ന ഒരാള്‍, സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് വ്യക്തമായ അറിവുണ്ടായിട്ടും പോലീസിനെ അറിയിച്ചില്ല എന്നത് ഗൗരവതരമായ വിഷയമാണ്. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം-സുരേന്ദ്രന്‍ പറഞ്ഞു.
---- facebook comment plugin here -----