Connect with us

National

ജമ്മു വിമാനത്താവളത്തിലെ സ്‌ഫോടനം ഭീകരാക്രമണമെന്ന് ഡിജിപി

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗാണ് ഇക്കാര്യ വ്യക്തമാക്കിയത്. സ്‌ഫോടകവസ്തുക്കള്‍ ഡ്രോണ്‍ ഉപയോഗിച്ച് വര്‍ഷിച്ചു എന്നാണ് അനുമാനമെന്നും സംയുക്ത അന്വേഷണം നടക്കുകയാണെന്നും ഡിജിപി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉന്നതതല യോഗം ചേരുകയാണ്.

രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചതായാണ് പ്രാഥമിക നിഗമനം. തിരക്കുള്ള സ്ഥലങ്ങളില്‍ സ്‌ഫോടനത്തിനായിരുന്നു ഭീകരരുടെ പദ്ധതി. പിടിയിലായ ലശ്കര്‍ തീവ്രവാദിയില്‍നിന്നും അഞ്ചു കിലോ ഐഇഡി പിടിച്ചെടുത്തിരുന്നു എന്നും ഡിജിപി അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ ഇരട്ടസ്ഫോടനമുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളില്ലെന്നുമാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്. സ്ഫോടനങ്ങളിലൊന്നില്‍ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.

അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

---- facebook comment plugin here -----

Latest