Connect with us

International

റഷ്യയില്‍ കൊവിഡ് മരണം വര്‍ധിക്കുന്നു; കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും കൂടിയ പ്രതിദിന നിരക്ക്

Published

|

Last Updated

മോസ്‌കോ | റഷ്യയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് മരണസംഖ്യ. 619 പേര്‍ മരിച്ചതായി ദേശീയ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി. 2020 ഡിസംബര്‍ 24 ന് ശേഷമുള്ള ഏറ്റവും കൂടിയ കൊവിഡ് മരണ നിരക്കാണിത്. നിലവില്‍ 21,665 പുതിയ കേസുകളാണുള്ളത്. ജൂണ്‍ ഒന്നിന് 9,500 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പുതുതായി കൊവിഡ് ബാധിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ മോസ്‌കോയില്‍ നിന്നാണ്. വാക്സിനേഷന്‍ ലഭിച്ചതിന്റെ രേഖയോ അടുത്തിടെയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ക്ക് മാത്രമായി റെസ്റ്റോറന്റ് സേവനം പരിമിതപ്പെടുത്തുന്ന സംവിധാനം തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ആരംഭിക്കും. പതിനെട്ട് പ്രദേശങ്ങളിലായി ചില മേഖലകളിലെ ജീവനക്കാര്‍ക്ക് ഈ മാസം പ്രതിരോധ കുത്തിവപ്പുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest