Gulf
ദുബൈ എക്സ്പോ: മനസ്സുകളെ ബന്ധിപ്പിക്കാൻ അൽ വാസൽ പ്ലാസ
 
             ദുബൈ | എക്സ്പോ 2020 ദുബൈയുടെ പ്രമേയമായ ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്നതിന്റെ ഭൗതിക രൂപമാണ് അൽ വാസൽ പ്ലാസ. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഒരു കവാടമെന്ന നിലയിൽ ദുബൈ നഗരത്തിന്റെ പ്രാധാന്യത്തെയും അതിന്റെ പങ്കാളിത്ത മനോഭാവത്തെയും പ്രതീകപ്പെടുത്തുന്ന ചരിത്രപരമായ പേരാണ് ‘അൽ വാസ്ൽ’ (ബന്ധിപ്പിക്കുക) എന്നത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒത്തുചേരാനുള്ള ഇടമായി പ്രവർത്തിക്കുകയും മൂന്ന് തീമാറ്റിക് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് എക്സ്പോ 2020 സൈറ്റിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അൽ വാസൽ പ്ലാസ നിർവഹിക്കുക. എക്സ്പോ 2020 യുടെ ആറ് മാസ കാലയളവിൽ നടക്കുന്ന ഉദ്ഘാടനം, പുതുവത്സരാഘോഷം, യു എ ഇ ദേശീയ ദിനം, സമാപന ചടങ്ങ് തുടങ്ങിയ വലിയതും പ്രധാനപ്പെട്ടതുമായ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുക അൽ വാസൽ പ്ലാസയായിരിക്കും.
പ്ലാസയെ മൂടി നിൽക്കുന്ന രീതിയിൽ 130 മീറ്റർ വ്യാസത്തിലും 67 മീറ്ററിലധികം ഉയരത്തിലുമുള്ള മനോഹരമായ താഴികക്കുടം പകൽ സമയത്ത് എക്സ്പോ 2020 ന്റെ ലോഗോ ആയി കാണപ്പെടുമെങ്കിൽ എക്‌സ്‌പോ നടക്കുന്ന രാത്രികളിൽ പുതുനിറം പകരുന്ന പനോരമിക് പ്രൊജക്ഷനുകൾക്കുള്ള ക്യാൻവാസ് ആയി രൂപാന്തരപ്പെടും. സന്ദർശകർക്ക് ആശ്വാസവും സവിശേഷമായ അനുഭൂതിയും നൽകുന്ന രൂപകൽപ്പന ആണിതിനുള്ളത്.
എല്ലാ ദേശീയ ദിനാഘോഷങ്ങളുടെയും കേന്ദ്രമേഖലയായി വാസൽ പ്ലാസ പ്രവർത്തിക്കും. അതാത് രാജ്യ പവലിയനുകളെ ബന്ധിപ്പിക്കും. എക്‌സ്‌പോയിലേക്കുള്ള സന്ദർശനത്തിന്റെ അവിസ്മരണീയമായ അനുഭവങ്ങൾ സന്ദർശകർക്ക് നൽകുന്ന പ്രചോദനാത്മകവും ആകർഷണീയവുമായ ഇടമായി അൽ വാസൽ പ്ലാസ മാറും. ഗ്രൗണ്ട് ഫ്ലോറിൽ കഫേകളും റെസ്റ്റോറന്റുകളും പ്രവർത്തിക്കും.