Connect with us

Education

ബോൾസ്റ്റർ സ്കോളർഷിപ്: അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കോട്ടക്കൽ | പ്ലസ് വൺ വിദ്യാർഥിനികൾക്കായി ബോൾസ്റ്റർ ഗേൾസ് ക്യാമ്പസിന് കീഴിൽ നടത്തപ്പെടുന്ന ബോൾസ്റ്റർ സ്കോളർഷിപ് ടെസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താംക്ലാസ്സ്‌ പരീക്ഷയിൽ ഫലം പ്രതീക്ഷിച്ചിരിക്കുന്ന പെൺകുട്ടികൾക്കായി 2021 ജൂലൈ 11 നാണ്‌ സ്കോളർഷിപ് ടെസ്റ്റ്  നടത്തുന്നത്. ടെസ്റ്റിൽ ഉന്നത മാർക്ക് നേടുന്നവർക്ക്, ₹14,000 മുതൽ ₹1,80,000 വരെ സ്കോളർഷിപ് ആണ് ഫീ ഇനത്തിൽ ബോൾസ്റ്റർ ഒരുക്കുന്നത്.

ഹയർ സെക്കൻഡറി പഠനത്തോടൊപ്പം, അതി നൂതനമായ രീതിയിൽ, മെഡിക്കൽ എൻട്രൻസ് കോച്ചിംഗ്, CA/CMA കോച്ചിംഗ്, യൂണിവേഴ്സിറ്റി പരീക്ഷകൾക്കുള്ള പരിശീലനം, സിവിൽ സർവീസ് ഫൗണ്ടേഷൻ എന്നിവയാണ് ബോൾസ്റ്റർ ഗേൾസ് ക്യാമ്പസ് നൽകുന്നത്. മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ, ഇസ്ലാമിക പഠനവും ബോൾസ്റ്റർ ഒരുക്കുന്നുണ്ട്.

സ്കോളർഷിപ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, ബോൾസ്റ്റർ ഗേൾസ് ക്യാമ്പസ് വെബ്സൈറ്റ് (https://bolstercampus.in/) സന്ദർശിക്കുകയോ, താഴെപറയുന്ന WhatsAapp നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക (9605407019/9605407021).