Connect with us

National

ഡല്‍ഹി ദ്വാരകയില്‍ ദുരഭിമാനക്കൊല; അക്രമി സംഘം യുവാവിനെ വെടിവച്ചു കൊന്നു; ഭാര്യക്ക് ഗുരുതര പരുക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ദ്വാരകയിലെ അമ്പര്‍ഹായി ഗ്രാമത്തില്‍ ഭുരഭിമാനക്കൊല. ഹരിയാന സോനിപത് സ്വദേശി വിനയ് ദഹിയ (23)യാണ് ആക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഇയാളുടെ ഭാര്യ കിരണ്‍ ദഹിയ (19)യെ വെടിയേറ്റ പരുക്കുകളോടെ വെങ്കടേശ്വര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവത്തെ കുറിച്ചുള്ള വിവരം ദ്വാരക സെക്ടര്‍ 23 പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച വിവരം.

ആറോ ഏഴോ പേരടങ്ങുന്ന സംഘമാണ് ദമ്പതികളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി ദ്വാരക പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീണ അറിയിച്ചു. നാല് വെടിയുണ്ടകളാണ് വിനയ് ദഹിയയയുടെ ദേഹത്ത് തുളച്ചുകയറിയത്. അഞ്ച് തവണയാണ് കിരണ്‍ ദഹിയയുടെ നേരെ നിറയൊഴിച്ചത്.
വിനയ്‌യും കിരണും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ ഇവര്‍ ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് ദ്വാരകയില്‍ എത്തി താമസിച്ച് വരികയായിരുന്നു.

Latest