Gulf
ഹജ്ജിന് അനുമതി ലഭിച്ചവരുടെ പട്ടിക നാളെ പുറത്തിറങ്ങും

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് അവസരം ലഭിച്ചവരുടെ വിവരങ്ങള്‍ നാളെ ഉച്ചക്ക് ഒരുമണിക്ക് പുറത്തിറങ്ങും. സഊദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് വിവരങ്ങള്‍ ലഭിക്കുക. കൊവിഡന്റെ പശ്ചാത്തലത്തില്‍ വിദേശ തീര്‍ഥാടകര്‍ക്ക് ഇത്തവണയും ഹജ്ജിന് അവസരമുണ്ടാകില്ലെന്ന് സഊദി നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ഥാടകരുടെ ലിസ്റ്റാണ് നാളെ പുറത്തിറങ്ങുക.
ജൂണ്‍ 13 മുതല്‍ ജൂണ്‍ 23 വരെയായിരുന്നു ഓണ്‍ലൈന്‍ വഴി ഹജ്ജിന് അപേക്ഷിക്കാന്‍ അവസരം ഉണ്ടായിരുന്നത്. അവസാനം ദിവസം വരെ 5,58,200 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം പ്രത്യേക പരിഗണന ലഭിക്കില്ല, അനുമതി ലഭിച്ചവര്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ആഭ്യന്തര ഹജ്ജ് സര്‍വീസ് കമ്പനികളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് പാക്കേജുകള്‍ വാങ്ങി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ രണ്ടാം ഘട്ട രജിസ്ട്രേഷന്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയാകും.
മന്ത്രലായത്തിന് കീഴില്‍ ഒരുക്കിയ വിവിധ സൗകര്യങ്ങളുടെ മൂന്നു വിഭാഗങ്ങളിലായാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത് , ആദ്യകാറ്റഗറിയായ മിന ടവറില്‍ നികുതി ഉള്‍പ്പെടെ 19,044റിയാലും രണ്ടും , മൂന്നും കാറ്റഗറിയായ മിനായിലെ ടെന്റില്‍ 16,539 ,13,931 റിയാലുമാണ് ഈടാക്കുക.സഊദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്കാണ് ഈ വര്ഷം ഹജ്ജിന് അവസരമുള്ളത്