Connect with us

Gulf

സഊദി അറാംകോ ചെയര്‍മാന്‍ ഇനി റിലയന്‍സ് ഡയറക്ടര്‍ ബോര്‍ഡിലും

Published

|

Last Updated

റിയാദ് | ലോകത്തെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യമായ സഊദി അറേബ്യയുടെ എണ്ണ വിതരണ കമ്പനിയായ സഊദി അറാംകോയുടെ ചെയര്‍മാന്‍ യാസിര്‍
അല്‍ റുമായ്യനെ റിലയന്‍സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സഊദി അറാംകോ കമ്പനിയുമായി ഈ വര്‍ഷം 15 ബില്യണ്‍ യു എസ് ഡോളറിന്റെ കരാര്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. റുമയ്യാന്‍ ഞങ്ങളുടെ ബോര്‍ഡില്‍ ചേരുന്നത് റിലയന്‍സിന്റെ അന്താരാഷ്ട്രവത്ക്കരണത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ബോര്‍ഡിലെ സ്വതന്ത്ര ഡയക്ടറായാണ് യാസിര്‍
റുമയ്യന്‍ പ്രവര്‍ത്തിക്കുക. നിലവില്‍ സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഗവര്‍ണര്‍ കൂടിയാണ് റുമായ്യന്‍.

 

 

Latest