Kerala
ജോസഫൈനെ പുറത്താക്കണമെന്ന് സി പി ഐ യുവജന സംഘടന

തിരുവനന്തപുരം | ഗാര്‍ഹിക പീഡന പരാതി പറയാന്‍ ഫോണില്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ പുറത്താക്കണമെന്ന് എ ഐ വൈ എഫ്. സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ രൂപവത്കരിച്ച കമ്മീഷന്റെ അധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരിച്ചത്. ആശ്രയമാകേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഗൗരവതരമാണെന്നും സി പി ഐ യുവജന സംഘടന കുറ്റപ്പെടുത്തി
---- facebook comment plugin here -----