Connect with us

Kerala

ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും; ഗ്രൂപ്പുകളുടെ അതൃപ്തി അറിയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ അതൃപ്തി നിലനില്‍ക്കെ ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ സ്ഥാനത്തുനിന്നും നീക്കിയതിലടക്കമുള്ള അതൃപ്തികള്‍ നിലനില്‍ക്കെ നേരത്തെ രമേശ് ചെന്നിത്തലയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിറകെയാണ് ഉമ്മന്‍ചാണ്ടിയോട് കൂടിക്കാഴ്ചക്കായി ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗ്രൂപ്പിന് അതീതമായി എടുത്ത തീരുമാനങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിക്കും. കെപിസിസി പുനസംഘടനയിലടക്കം നേതാക്കന്മാര്‍ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടേക്കും.പാര്‍ട്ടിയില്‍ ഐക്യം ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കാണാനെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിരുന്നു . അതേസമയം രമേശ് ചെന്നിത്തല കേന്ദ്രനേതൃത്വത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ വൈകാതെ പുനരാലോചന ഉണ്ടാകുമെന്നാണ് അറിയുന്നത്.

Latest