Connect with us

Fact Check

#FACTCHECK: ജൂലൈ ഒന്ന് മുതല്‍ റെയില്‍വേ നിയമങ്ങളില്‍ മാറ്റമോ?

Published

|

Last Updated

രാജ്യത്ത് പലയിടത്തും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍, ജൂലൈ ഒന്ന് മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണമുണ്ടാകുന്ന പത്ത് പുതിയ നിയമങ്ങള്‍ റെയില്‍വേ കൊണ്ടുവരികയാണെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം: സുവിധ എക്‌സ്പ്രസില്‍ ഇനി ഉറപ്പായ ടിക്കറ്റുകള്‍ മാത്രം, തത്കാല്‍ ബുക്കിംഗുകള്‍ക്ക് ഘട്ടംഘട്ടമായുള്ള സമയം, രാജധാനി- ശതാബ്ദി ട്രെയിനുകള്‍ക്ക് പേപ്പര്‍രഹിത ടിക്കറ്റിംഗ് സംവിധാനം, ഹിന്ദി- ഇംഗ്ലീഷ് ഭാഷകളിലല്ലാതെയും ടിക്കറ്റുകള്‍ അടക്കമുള്ള പത്ത് മാറ്റങ്ങളുണ്ടാകും. ജൂലൈ ഒന്ന് മുതലാണ് ഇത് നിലവില്‍ വരിക.

യാഥാര്‍ഥ്യം: 2015 മുതല്‍ക്കുള്ള പ്രചാരണങ്ങളാണിവ. ഇവ ഇടക്കിടക്ക് പുതിയതാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാറുണ്ട്. 2017ല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി റെയില്‍വേ വാര്‍ത്താകുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

Latest