Gulf
ഹജ്ജ്: രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി; അപേക്ഷകരുടെ എണ്ണം 5,40,000

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകരില്‍ നിന്നും ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി 5,40,000 അപേക്ഷകളാണ് ലഭിച്ചത്. തീര്‍ഥാടകരെ തിരഞ്ഞെടുക്കുന്നതില്‍ മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിച്ചിട്ടില്ലെന്നും തിരഞ്ഞടുത്തവരുടെ പേരു വിവരങ്ങള്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ജൂണ്‍ 25 ഒരുമണി മുതല്‍ ലഭ്യമായി തുടങ്ങുമെന്നും മന്ത്രാലയം പറഞ്ഞു. സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തീര്‍ഥാടകരെ തിരഞ്ഞെടുക്കുക. ഇതുവരെ ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്കായിരിക്കും പ്രഥമ പരിഗണന.
ആഗോളതലത്തില്‍ വ്യാപിച്ച കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. സഊദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമുള്‍പ്പെടെ അറുപതിനായിരം പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജിന് അനുമതിയുള്ളത്.