Kerala
തിരുവനന്തപുരത്ത് 11 വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; പത്തനംതിട്ട കടപ്രയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം /പത്തനംതിട്ട | കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപരും
കോര്‍പ്പറേഷനിലെ 11 വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ജില്ലാ ഭരണകൂടമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പൂങ്കുളം, വലിയതുറ, വെങ്ങാനൂര്‍, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവന്‍മുകള്‍, ചന്തവിള, മുള്ളൂര്‍, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
ഈ വാര്‍ഡുകളില്‍ എല്ലാ ദിവസവും വാരാന്ത്യസമ്പൂര്‍ണലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളായിരിക്കുമെന്ന് കലക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കി.
അതേ സമയം പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി.കടപ്രയില്‍ ടിപിആര്‍ 26.5 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ കടപ്ര പഞ്ചായത്തില്‍ കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ സാമ്പിളുകള്‍ ജിനോമിക് പരിശോധനക്ക് അയക്കാന്‍ തീരുമാനമായിരുന്നു. കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഇരുപത്തിനാല് മണിക്കൂര്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.