Connect with us

Kerala

അര്‍ച്ചനയുടെ മരണം: നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു

Published

|

Last Updated

തിരുവനന്തപുരം |  വിഴിഞ്ഞത്തെ അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചതിന് പിറകെയാണ് ചോദ്യം ചെയ്ത് വിട്ടയച്ച സുരേഷിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.

സുരേഷിനെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തുമെന്ന ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞത്. തുടര്‍ന്ന് അര്‍ച്ചനയുടെ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോയി.

പ്രതിഷേധിട്ട നാട്ടുകാരുമായി തിരുവനന്തപുരം തഹസില്‍ദാര്‍, കോവളം എംഎല്‍എ എം വിന്‍സന്റ് അടക്കം സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വിഴിഞ്ഞം- പള്ളിച്ചല്‍ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. എഫ്ഐആറിലെ അസ്വാഭാവികതയും നാട്ടുകാര്‍ ഉയര്‍ത്തിക്കാട്ടി.

അര്‍ച്ചനയെ ഭര്‍ത്തുഗൃഹത്തില്‍് കഴിഞ്ഞ ദിവസമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. പിന്നീട് ഇയാളെ പോലീസ് പിടികൂടിയെങ്കിലും വിട്ടയച്ചിരുന്നു.

Latest