Connect with us

Kerala

സര്‍വകലാശാല ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരിക്കും; ലിഫ്റ്റ് തകര്‍ന്ന് മരിച്ച യുവതിയുടെ ആശ്രിതര്‍ക്ക് 20 ലക്ഷം

Published

|

Last Updated

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശമ്പള പരിഷ്‌ക്കരണത്തിനൊപ്പം 2019 ജൂലൈ ഒന്ന് മുതല്‍ പെന്‍ഷന്‍ പരിഷ്‌ക്കരണവും പ്രാബല്യത്തില്‍ വരും. 2021 ജൂലൈ ഒന്ന് മുതല്‍ പരിഷ്‌ക്കരിച്ച പ്രതിമാസ പെന്‍ഷന്‍ നല്‍കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വ്യവസ്ഥയില്‍ പെന്‍ഷന്‍ നല്‍കും. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താനും തീരുമാനിച്ചു.

തിരുവനന്തപുരം ആര്‍ സി സി യിലെ ലിഫ്റ്റ് തകര്‍ന്ന് മരിച്ച കൊല്ലം പത്തനാപും കണ്ടയം ചരുവിള വീട്ടില്‍ നജീറ മോളുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് പി പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൂടി അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ രണ്ട് ലക്ഷം അനുവദിച്ചിരുന്നു.

Latest