Connect with us

International

കൊവിഡ് ദുരിതത്തില്‍ കഴിയുന്നവരുടെ വാടക കുടിശ്ശിക സര്‍ക്കാര്‍ നല്‍കും: കാലിഫോര്‍ണിയ ഗവര്‍ണര്‍

Published

|

Last Updated

കാലിഫോര്‍ണിയ | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകി കാലിഫോണിയ ഗവര്‍ണര്‍ ഗവിന്‍ ന്യുസൊം. താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളുടെ വാടക നല്‍കാന്‍ കഴിയാത്തവരുടെ കുടിശ്ശിക മുഴുവന്‍ സര്‍ക്കാര്‍ നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. വാടക അടയ്ക്കാന്‍ പ്രയാസപ്പെടുന്ന താമസക്കാര്‍ക്ക് മാത്രമല്ല, വാടക ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഉടമസ്ഥര്‍ക്കും ഗവര്‍ണറുടെ പുതിയ പ്രഖ്യാപനം ആശ്വാസമാകുകയാണ്.

റെന്റ് റിലീഫിനു വേണ്ടി അപേക്ഷിച്ച രണ്ടു ശതമാനത്തോളം ആളുകളുടെ വാടക കുടിശ്ശിക ഇതിനകം തന്നെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 5.2 ബില്യണ്‍ ഫെഡറല്‍ സഹായമാണ് വാടകക്കാരുടെ കുടിശ്ശിക അടയ്ക്കുന്നതിനായി പാക്കേജായി ലഭിച്ചിരിക്കുന്നത്.
മെയ് 31 വരെ 490 മില്യണ്‍ ഡോളര്‍ ലഭിച്ചതില്‍ ആകെ 32 മില്യണ്‍ മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂ. ഇതിനോടകം ജൂണ്‍ 30 വരെ കുടിയൊഴിപ്പിക്കലിന് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസാമാജികരുമായി ചര്‍ച്ച ചെയ്ത് മൊറട്ടോറിയം തീയതി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. അപേക്ഷകള്‍ പഠിച്ചു പരിഹാരം കണ്ടെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest