Connect with us

Saudi Arabia

ഹജ്ജ് 2021:ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ബുധനാഴ്ച അവസാനിക്കും

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 23 ബുധനാഴ്ച രാത്രി 10 മണിക്ക് അവസാനിക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷന്‍ നടപടികള്‍ അവസാനിക്കുന്നതോടെ ഹജ്ജിന് തിരഞ്ഞടുത്തവരുടെ ലിസ്റ്റ് ജൂണ്‍ 25 വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിമുതല്‍ ഹജ്ജ് മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ ലഭ്യമായി തുടങ്ങും

ഹജ്ജിന് അനുമതി ലഭിച്ചവര്‍ ഓണ്‍ലൈന്‍ വഴി ഹജ്ജ് പാക്കേജ് തെരഞ്ഞെടുത്ത് വീണ്ടും ബുക്ക് ചെയ്യണം. മിന ടവര്‍ , മിന ടെന്റുകള്‍ എന്നിങ്ങനെ മൂന്ന് ഇനങ്ങളിലായാണ് പാക്കേജുകള്‍ . ഓരോ പാക്കേജുകളിലും നല്‍കുന്ന താമസ -ഭക്ഷണം ഉള്‍പ്പെടയുള്ളവ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്

കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷം സഊദിയില്‍ കഴിയുന്ന സ്വദേശികളും-വിദേശികളുമായി 18നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹജ്ജ് നിര്‍വ്വഹിക്കാത്ത അറുപതിനായിരം പേര്‍ക്കാണ് അനുമതിയുള്ളത്. ഓണ്‍ലൈന്‍ വഴി നൂറ്റി അന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് ലക്ഷത്തിലധികം പേരാണ് ഹജ്ജിന് അപേക്ഷിച്ചിരിക്കുന്നത്,ഇവരില്‍ 59 ശതമാനം പുരുഷന്മാരും,41 ശതമാനം സ്ത്രീകളുമാണ്

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മുന്‍കരുതലുകള്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മങ്ങള്‍ നടക്കുക.സുരക്ഷയുടെ ഭാഗമായി ഈ വര്ഷം മിനയിലും-അറഫയിലും മശാഇര്‍ ട്രെയിനിന് പകരം ബസിലായിരിക്കും തീര്‍ത്ഥാടകരുടെ യാത്രകള്‍ .

Latest