Connect with us

Business

ഇന്ത്യയിലെ ഏറ്റവും മികച്ച 50 തൊഴിലിടങ്ങളില്‍ ഫെഡറല്‍ ബാങ്കും

Published

|

Last Updated

കൊച്ചി | ഫെഡറല്‍ ബാങ്കിനെ ഇന്ത്യയിലെ ഏറ്റവും മികച്ച 50 തൊഴിലിടങ്ങളില്‍ ഒന്നായി “ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തു. വിശ്വാസ്യത, ബഹുമാനം, ന്യായബോധം, അഭിമാനം, സഹവര്‍ത്തിത്വം എന്നീ അഞ്ചു മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ബാങ്കിന് ഈ നേട്ടം ലഭ്യമായത്.

ഉയര്‍ന്ന വിശ്വാസ്യതയും ഉയര്‍ന്ന പ്രവര്‍ത്തന സംസ്ക്കാരവുമുള്ള കമ്പനികളെ കണ്ടെത്തി ബിസിനസ് പ്രകടനം മെച്ചപ്പെടുത്താന്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്. ജീവനക്കാരില്‍ നിന്ന് സ്വീകരിക്കുന്ന പ്രതികരണങ്ങളെ മാത്രം അടിസ്ഥാനമാക്കി, ബാഹ്യ സ്വാധീനങ്ങളില്ലാതെയാണ് കമ്പനികളിലെ തൊഴില്‍സൗഹൃദ അന്തരീക്ഷം ഈ ഏജന്‍സി വിലയിരുത്തുന്നതും മാര്‍ക്ക് നല്‍കുന്നതും.

2021ലെ മികച്ച തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്കിനെ അംഗീകരിച്ചതില്‍ ഏറെ അഭിമാനമുണ്ട്. ഉയര്‍ന്ന വിശ്വാസ്യതയും മികച്ച തൊഴില്‍ സംസ്കാരവും എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കുന്നവരാണ് ഞങ്ങള്‍ എന്നതിനാല്‍ തന്നെ ഞങ്ങളുടെ കഠിനാധ്വാനം ഫലം കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. ബാങ്കിന്‍റെ അഭിമാന നേട്ടത്തെക്കുറിച്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പ്രതികരിച്ചു.

ജീവനക്കാര്‍ക്കു വേണ്ടി ബാങ്ക് കൈക്കൊള്ളുന്ന മികച്ച സമീപനവും ഉന്നത നിലവാരത്തിലുള്ള അന്തരീക്ഷവുമാണ് ഈ അംഗീകാരം നേടാന്‍ സഹായിച്ചതെന്ന് ബാങ്കിന്‍റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റും ചീഫ് എച്ച്.ആര്‍. ഓഫീസറുമായ കെ.കെ. അജിത് കുമാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest