Malappuram
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ കോവിഡേതര ചികിത്സ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്

മലപ്പുറം | താല്‍ക്കാലികമായി നിറുത്തി വെച്ച മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കോവിഡേതര ചികിത്സ ഉടന്‍ പുനരാംരഭിക്കുമെന്ന് ആരോഗ്യ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ്ജ് ഉറപ്പ് നല്‍കി. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍ കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ മന്ത്രിയുമായി ഇതു സംബന്ധമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്.
കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ധീന്‍ ഹാജി, എസ് വൈ എസ് ജില്ലാ കമ്മിറ്റി അംഗം യു ടി എം ശമീര്‍ പുല്ലൂര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. കോവിഡ് ഇതര ചികിത്സ പുനരാംരഭിക്കുക, ജനറല്‍ ആശുപത്രി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മുസ്ലിം ജമാഅത്ത് മഞ്ചേരി സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുമ്പിലും നൂറ് യൂണിറ്റ് കേന്ദ്രങ്ങളിലും നില്‍പ്പ് സമരവും, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനവും സമര്‍പ്പിച്ചിരുന്നു.