Connect with us

Saudi Arabia

ന്യൂനപക്ഷ ക്ഷേമ പദ്ധതി; കോടതി വിധിയും വസ്തുതകളും: ഐ സി എഫ് വെബിനാര്‍ വെള്ളിയാഴ്ച

Published

|

Last Updated

ജിദ്ദ | ന്യൂനപക്ഷ ക്ഷേമ പദ്ധതി; കോടതി വിധിയും വസ്തുതകളും എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് വെബിനാര്‍ വെള്ളിയാഴ്ച സഊദിയിലെ അഞ്ചു പ്രവിശ്യകളില്‍ നടക്കും .ദീര്‍ഘകാലമായി ഇന്ത്യയിലെ മുസ്ലികള്‍ അനുഭവിക്കുന്ന പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാന്‍ വേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കാണ് കോടതി വിധിയിലൂടെ ലോക് വീണിരിക്കുന്നത്.

മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ പ്രായോഗികത പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തില്‍ ന്യൂനപക്ഷ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.

കോടതി വിധിയെ തുടര്‍ന്ന് നിശ്ചലമായ ക്ഷേമപദ്ധതികള്‍, വിദ്യാഭ്യാസ പരിശീലന പരിപാടികള്‍, സ്‌കോളര്‍ഷിപ്പുകള്‍ നീണ്ടു പോകാവുന്ന കോടതി നടപടികളും അതിലൂടെ ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ മാത്രം നഷ്ടപ്പെടുന്ന സഹചര്യം സൃഷ്ടിച്ചു .അവ സാമൂഹ്യരംഗത്ത് സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥകള്‍ തുടങ്ങി ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നാനാ വശങ്ങള്‍ ഐ സി എഫ് വെബിനാര്‍ ചര്‍ച്ച ചെയ്യുന്നു.

വെബിനാറുകളില്‍ മത രാഷ്ട്രീയ മാധ്യമ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല സെന്‍ട്രല്‍ പ്രവിശ്യയിലും സിറാജ് ദിനപത്രം ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറക്കല്‍ മക്ക പ്രവിശ്യയിലും എസ് വൈ എസ് സംസ്ഥാന വൈ. പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി മദീന പ്രവിശ്യയിലും എസ് വൈ എസ് സെക്രട്ടറി മുഹമ്മദ് സ്വാദിഖ് വെളിമുക്ക് കിഴക്കന്‍ പ്രവിശ്യയിലും എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ അസീര്‍ പ്രവിശ്യയിലും നേതൃത്വം നല്‍കും. ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി, നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി, സെക്രട്ടറി ബഷീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍, ഉമര്‍ സഖാഫി മൂര്‍ക്കനാട്,,മുജീബ് എ ആര്‍ നഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

---- facebook comment plugin here -----

Latest