Kerala
വടക്കാഞ്ചേരിയില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം

തൃശൂര്‍ | തൃശൂര്‍: വടക്കാഞ്ചേരി വാഴക്കോട് കരിങ്കല്‍ ക്വാറിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒരാൾ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പാറ ഉടമയുടെ സഹോദരൻ അബ്ദുൽ നൗഷാദ് (45) ആണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലും, ഒരാളെ അശ്വനി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണ്.
ക്വാറിയില്‍ സൂക്ഷിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഏതാനും വീടുകൾക്ക് ഭാഗികമായ നഷ്ടം സംഭവിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നു.
---- facebook comment plugin here -----