Connect with us

Editors Pick

5000 രൂപയില്‍ താഴെ വിലയുള്ള മികച്ച ട്രൂ വയര്‍ലെസ്സ് ഇയര്‍ബഡുകള്‍ പരിചയപ്പെടാം

Published

|

Last Updated

ടി ഡബ്ല്യു എസ് (ട്രൂ വയര്‍ലെസ് ഇയര്‍ബഡ്) ഇയര്‍ബഡ്സ് ഇയര്‍ഫോണ്‍ ഉപയോഗം കൂടുതല്‍ എളുപ്പമാക്കുന്ന ഡിവൈസുകളാണ്. വയറോട് കൂടിയ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഇല്ല എന്നതിന് പുറമെ സ്റ്റൈലിഷുമാണ് ഇവ. ഇന്ത്യന്‍ വിപണിയില്‍ നിരവധി ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ ലഭ്യമാണ്. ഇതില്‍ 5000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഡിവൈസുകള്‍ ഏതൊക്കെയാണെന്ന് അറിയാം.

5000 രൂപയില്‍ താഴെ വിലയുള്ള ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ എല്ലാം തന്നെ മികച്ച ഓഡിയോ ക്വാളിറ്റിയുള്ളവയാണ്. ബാറ്ററി ബാക്ക് അപ്പിന്റെ കാര്യത്തിലും കണക്ടിവിറ്റിയുടെ കാര്യത്തിലും മികവ് പുലര്‍ത്തുന്നവയാണ് ഈ ഡിവൈസുകള്‍. സൗണ്ട്കോര്‍, ബോട്ട്, അംബ്രെന്‍, വണ്‍പ്ലസ്, റിയല്‍മി, നോയിസ് തുടങ്ങിയവയുടെ ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ബോട്ട് എയര്‍ഡോപ്പ്സ് 381

1,999 രൂപയാണ് ബോട്ട് എയര്‍ഡോപ്പ്സ് 381 ന്റെ വില. ഇന്‍ബിള്‍റ്റ് മൈക്ക്, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, 10 മീറ്റര്‍ വയര്‍ലെസ് റേഞ്ച്, ബാറ്ററി ബാക്ക്അപ്പ് 20 മണിക്കൂര്‍, ചാര്‍ജിംഗ് സമയം 1.5 മണിക്കൂര്‍, ASAP ചാര്‍ജ് (5 മിനിറ്റ് = 60 മിനിറ്റ് പ്ലേ ടൈം), ടൈപ്പ്-സി ചാര്‍ജിംഗ് ഐ ഡബ്ല്യു പി ടെക്നോളജി (കെയ്‌സ് തുറക്കുമ്പോള്‍ ഇയര്‍ബഡ്സ് ഓട്ടോമാറ്റിക്കായി ഓണാകും), IPX 5 വാട്ടര്‍, സ്വെറ്റ് റസിസ്റ്റന്‍സ് എന്നിവയാണ് പ്രത്യേകതകള്‍.

2. സൗണ്ട്കോര്‍ ലിബര്‍ട്ടി 2 ട്രൂ വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

4,999 രൂപയാണ് സൗണ്ട്കോര്‍ ലിബര്‍ട്ടി 2 ട്രൂ വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റിന്റെ വില. ഇന്‍ബില്‍റ്റ് മൈക്ക്, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, 14 മീറ്റര്‍ വരെ വയര്‍ലെസ് റേഞ്ച്, ചാര്‍ജിംഗ് സമയം 2 മണിക്കൂര്‍, 32 മണിക്കൂര്‍ പ്ലേടൈം, ഒരൊറ്റ ചാര്‍ജില്‍ 8 മണിക്കൂര്‍ പ്ലേടൈം എന്നിവയാണ് സവിശേഷതകള്‍.

3. അംബ്രെന്‍ വൈബ് ബീറ്റ്സ്

1,999 രൂപയാണ് വില. ഇന്‍ബില്‍റ്റ് മൈക്ക്, ക്വാല്‍കോം ആപ്റ്റിഎക്‌സ് ഓഡിയോ സാങ്കേതികവിദ്യ, CVC 8.0 നോയിസ് ക്യാന്‍സലേഷന്‍ സാങ്കേതികവിദ്യ, ബ്ലൂടൂത്ത് പതിപ്പ് വെര്‍ഷന്‍ 5.0, ചാര്‍ജിംഗ് കെയ്‌സ് ബാറ്ററി ആയുസ്സ് 30 മണിക്കൂര്‍ വരെ, ഐപിഎക്സ് 4 വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയാണ് പ്രത്യേകതകള്‍.

4. നോയ്‌സ് ഷോട്ട്‌സ് ഗ്രോവ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

1,999 രൂപയാണ് ഹെഡ്സെറ്റിന്റെ വില. ഇന്‍ബിള്‍റ്റ് മൈക്ക്, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, വയര്‍ലെസ് റേഞ്ച് 10 മീറ്റര്‍, ബാറ്ററി ആയുസ്സ്: 5 മണിക്കൂര്‍, ചാര്‍ജ് ചെയ്യുന്ന സമയം: 1.5 മണിക്കൂര്‍, മൊത്തം പ്ലേടൈം 15 മണിക്കൂര്‍ വരെ. (ഒരൊറ്റ ചാര്‍ജില്‍ 5 മണിക്കൂറും കേസില്‍ നിന്ന് 10 മണിക്കൂറും അധികമാണ്) – ചാര്‍ജിംഗ് സമയം 1.5 മണിക്കൂര്‍, IPX5 വാട്ടര്‍ റെസിസ്റ്റന്റ് എന്നിവയാണ് സവിശേഷതകള്‍.

5. റിയല്‍മി ബഡ്‌സ് എയര്‍ നിയോ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

വില: 2,499 രൂപ. ഇന്‍ബിള്‍റ്റ് മൈക്ക്, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, വയര്‍ലെസ് റേഞ്ച് 10 മീറ്റര്‍, ബാറ്ററി ലൈഫ്: 17 മണിക്കൂര്‍, ചാര്‍ജ് ചെയ്യുന്ന സമയം: 2 മണിക്കൂര്‍, ഗൂഗിള്‍ ഫാസ്റ്റ് പെയര്‍, 13 എംഎം ഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവര്‍, ഇന്റലിജന്റ് ടച്ച് കണ്‍ട്രോള്‍സ്, മൊത്തം 17 മണിക്കൂര്‍ പ്ലേബാക്ക്, സൂപ്പര്‍ ലോ ലേറ്റന്‍സി ഗെയിമിംഗ് മോഡ്, 4.1 ഗ്രാം ഭാരം കുറഞ്ഞ ഇയര്‍ബഡ് ഡിസൈന്‍, റിയല്‍മി ലിങ്ക് ആപ്പ് കണക്റ്റിവിറ്റി.

6. ബോട്ട് എയര്‍ഡോപ്പ്സ് 131 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

വില: 1,299 രൂപ, ഇന്‍ബില്‍റ്റ് മൈക്ക്, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, വയര്‍ലെസ് റേഞ്ച് 10 മീറ്റര്‍, ചാര്‍ജ് ചെയ്യേണ്ട സമയം: 2 മണിക്കൂര്‍, ഇന്‍സ്റ്റന്റ് വോയ്‌സ് അസിസ്റ്റന്റ്, ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട്, മൊത്തം പ്ലേടൈമിന്റെ 15 മണിക്കൂര്‍ വരെ, ഐ ഡബ്ല്യു പി ടെക്നോളജി (കെയ്‌സ് തുറക്കുമ്പോള്‍ ഇയര്‍ബഡ്സ് പവര്‍ ഓട്ടോമാറ്റിക്കായി ഓണാകും) എന്നിവയാണ് സവിശേഷതകള്‍.

7. വണ്‍പ്ലസ് ബഡ്സ് ഇസഡ് ബ്ലൂടൂത്ത് ഹെഡ്സെറ്റ്

വില: 2,999 രൂപ, ഇന്‍ബില്‍റ്റ് മൈക്ക്, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടുള്ള 10 എംഎം ഡൈനാമിക് ഡ്രൈവര്‍സ്, 20 മണിക്കൂര്‍ മ്യൂസിക്ക് പ്ലേബാക്ക് സംയോജിപ്പിച്ചിരിക്കുന്നു – ഇയര്‍ബഡ്സില്‍ 5 മണിക്കൂര്‍, കേസില്‍ 15 മണിക്കൂര്‍, ഫാസ്റ്റ് ചാര്‍ജിങ്: 3 മണിക്കൂര്‍, IP55 സെര്‍ട്ടിഫൈഡ് വാട്ടര്‍ സ്വെറ്റ് റസിസ്റ്റന്‍സ്, കുറഞ്ഞ ലേറ്റന്‍സി മോഡ് തുടങ്ങിയവയാണ് പ്രത്യേകതകള്‍.

Latest