Covid19
തിരുവനന്തപുരത്ത് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം | നഗരത്തിലെ നന്ദന്‍കോട് വാടകക്ക് താമസിക്കുന്ന മൂന്നംഗ കുടുംബം വിഷം അകത്തുചെന്ന് മരിച്ച നിലയില്‍. കാഞ്ഞിരപ്പളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.
ഞായറാഴ്ച രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയിലാണ് വിഷം കഴിച്ചതായി വ്യക്തമായത്. തുടര്‍ന്ന് അയല്‍വാസികള്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മകളും സമാന രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസിന് മൊഴി നല്‍കി. ഇതാകും ആത്മഹത്യയിലെത്തിച്ചതെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.
---- facebook comment plugin here -----